പോത്തന്‍കോട് നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം : നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനി അമൃതയാണ് പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തന്‍കോട് വാവറ അമ്പലത്ത് കന്നുകാലികള്‍ക്കായി വളര്‍ത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം.

പ്രസവശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് എസ് എ ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോത്തന്‍കോട് പൊലീസും പോത്തന്‍കോട് പഞ്ചായത്ത് അധികൃതരും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാത്രി എട്ടുമണിക്കാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നല്‍കി. പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top