പരപ്പനങ്ങാടി ന്യൂ കട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി : തൃശൂര്‍ അഴിക്കോട് കടപ്പുറത്ത് അടിഞ്ഞ യുവാവിന്റെ മൃതദേഹം പരപ്പനങ്ങാടി പാലത്തിങ്ങല്‍ ന്യൂകട്ടിലെ പൂര പുഴയില്‍ കാണാതായ പതിനേഴുകാരന്റേതെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ തൃശൂര്‍ കൊടുങ്ങല്ലൂരിലെ താലൂക്കാശുപത്രിയിലെത്തിയാണ്
താനൂര്‍ എടക്കടപ്പുറം സ്വദേശി കമ്മാക്കന്റെ പുരക്കല്‍ ഷാജഹാന്റെ മകന്‍ ജുറൈജിന്റെ (17) മൃതദേഹമാണെന്ന് തിരിച്ചറിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ജുനൈദിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. അഞ്ച് ദിവസമായി തിരച്ചില്‍ നടത്തുകയാണ്. ഇതിനിടെയാണ് തൃശൂര്‍ ജില്ലയിലെ അഴിക്കോട് ബീച്ചില്‍ രാവിലെ പത്തോടെ അഞ്ചോളം ദിവസം പഴക്കം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞ വിവരം തിരച്ചില്‍ നടക്കുന്നതിനിടെ അഴിക്കോട് കോസ്റ്റല്‍ പോലീസ് അറിയിച്ചത്.

പുഴയില്‍ കാണാതാവുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളുടെ സാദൃശ്യം മൃതദേഹത്തിലെ വസ്ത്രത്തിനും ഉണ്ടെന്നതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ച് ബന്ധുക്കള്‍ മൃതദേഹം സൂക്ഷിച്ച കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇവിടെയെത്തി ജുറൈജാണെന്ന് തിരിച്ചറിഞ്ഞു.

കാണാതായ അന്നുമുതല്‍ കുട്ടിക്കായ് പോലീസ് , ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍, സിവില്‍ ഡിഫന്‍സ്, നാട്ടുകാര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഞായറാഴ്ച രാവിലെ തിരച്ചിലിനായി കൊച്ചിയില്‍ നിന്നും നേവി പുറപ്പെട്ടിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ തിരിച്ചു പോയി.

 

 

Share news
error: Content is protected !!
Scroll to Top