
പൊന്നാനി:പൊന്നാനിയില്‍ മത്സ്യബന്ധനത്തിടെ ബോട്ടപകടം. പൊന്നാനി സ്വദേശി ബിനിയാം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാക്കിയ എന്ന ബോട്ടാണ് കടലില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ബാക്കിയ എന്ന ബോട്ടിലെ വലയുടെ റോപ്പ് മുനമ്പം സ്വദേശിയുടെ സെന്റ് ആറ്റണി എന്ന ബോട്ടില്‍ കുടുങ്ങി ബാക്കിയ ബോട്ടിലെ ‘സുനാമി’ മുറിഞ്ഞ് തൊഴിലാളികളുടെ ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ പരിക്കുപറ്റിയ ബാക്കിയ ബോട്ടുടമ പൊന്നാനി സ്വദേശി ബിനിയാം (31), വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പ്രസാദ് (35), ഷാജഹാന്‍ (35), ബല്‍റാം (35), സെഫുവാന്‍ (32), എന്നിവരെ അല്‍ ഫസാ, എം.എസ്.എസ്, പൊന്നാനി ആംബുലന്‍സ് എന്നീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടം സംഭവിച്ചത്.




