ഷാരോണിനെ കൊല്ലാപ്പെടുത്താന്‍ നേരത്തെയും ശ്രമിച്ചിരുന്നു; ജ്യൂസ് ചലഞ്ചും വധശ്രമത്തിന്റെ ഭാഗമെന്ന് ഗ്രീഷ്മ

തിരുവനന്തപുരം:ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുന്നതിന് മുന്‍പ് നേരത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പ്രതി ഗ്രീഷ്മ മൊഴി നല്‍കി. .കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച രേഷ്മ വിശദമായി മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

തമിഴ്‌നാട് രാമന്‍ ചിറയിലെ ഗ്രീഷ്മയുടെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കും ദൃശ്യങ്ങള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസിലെ രണ്ടും മൂന്നും പ്രതികള്‍ ആയിട്ടുള്ള ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് ഇന്നലെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് സീല്‍ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിലെ പ്രധാന തെളിവെടുപ്പ് നടത്തേണ്ട സ്ഥലമാണ് രാമന്‍ ചിറയിലെ ഗ്രീഷ്മയുടെ വീട്.ഈ വീട്ടില്‍ വച്ചാണ് ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top