Section

malabari-logo-mobile

വിമാനത്തില്‍ കയറിയത് മഴ നനഞ്ഞ് ; യാത്രക്കാരന് സിയാല്‍ നഷ്ടപരിഹാരം നല്‍കണം

HIGHLIGHTS : Boarded the plane wet with rain; The passenger shall be compensated by Cial

കൊച്ചി: മഴ നനയാതെ വിമാനത്തില്‍ കയറാന്‍ സൗകര്യമൊരുക്കാത്തതിന് കൊച്ചി വിമാനത്താവള അധികൃതര്‍ യാത്രക്കാരന് 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്റെ ഉത്തരവ്. വെണ്ണല സ്വദേശി ടി ജി എന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്കാരന് ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡല്‍ഹിവരെ യാത്ര ചെയ്തതിനാല്‍ പനി ബാധിച്ച് മൂന്നുദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ആ ദിവസം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കുറവുമൂലം യാത്രക്കാരന് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നുമാണ് പരാതി.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!