Section

malabari-logo-mobile

കാബൂൾ ഇരട്ട സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി

HIGHLIGHTS : Kabul twin bombings; The death toll rose to 60

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്‌ഫോടനം. സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 60 പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍ അറിയിച്ചു. 140 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ചാവേര്‍ അക്രമണമെന്നാണ് സൂചന.

വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. പിന്നീട് വിമാനത്താവളത്തിന് പുറത്തെ ബാരണ്‍ ഹോട്ടലിന് സമീപമാണ് രണ്ടാം സ്‌ഫോടനം ഉണ്ടായത്. ഇതിനിടെ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റ സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിമാനത്താവളത്തിലേക്ക് ജനങ്ങള്‍ പോകരുതെന്ന് അമേരിക്ക അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

കാബൂള്‍ വിമാനത്താവളത്തിന്റെ രണ്ട് പ്രവേശന കവാടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാന്‍ വിടാനെത്തിയ സാധാരണക്കാര്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്.

അതേസമയം, കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം ഉണ്ടായതില്‍ അമേരിക്കയെ താലിബാന്‍ കുറ്റപ്പെടുത്തി. സ്‌ഫോടനമുണ്ടായത് അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്താണെന്നാണ് കുറ്റപ്പെടുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!