Section

malabari-logo-mobile

കാബൂളില്‍ വീണ്ടും സ്‌ഫോടനം

HIGHLIGHTS : Blast Heard In Kabul Amid Warning Of Another Attack

കാബൂള്‍: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം വീണ്ടും സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്.റോക്കറ്റ് ആക്രമണമാണെന്നും പാര്‍പ്പിട മേഖലയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്ത്ത്. വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തിനു പിന്നാലെ മറ്റൊരു സ്‌ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കെയാണ് സംഭവം.

36 മണിക്കൂറിനുള്ളില്‍ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. ആക്രമണം നേരിടാന്‍ അമേരിക്കന്‍ സൈന്യത്തിന് ബൈഡന്‍ നിര്‍ദേശം നല്‍കിയിരുന്നു.

sameeksha-malabarinews

കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. മരിച്ചവരില്‍ 97 അഫ്ഗാനിസ്താന്‍ സ്വദേശികളും 19 അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെടുന്നു. ഇരുന്നൂറോളം പേര്‍ക്കാണ് സ്ഫോടനത്തില്‍ പരുക്കേറ്റത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും അക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു.

കാബൂളില്‍ നിന്ന് സൈനികേതര വിഭാഗത്തെ ഒഴിപ്പിക്കുന്ന നടപടി തീവ്രമാക്കിയിട്ടുണ്ട്. ഐഎസ് ആക്രമണം നടന്നതോടെ സൈനികരെ ഒഴിപ്പിക്കുന്ന നടപടി ഓസ്ട്രേലിയ നിര്‍ത്തിവച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!