സൂറത്തില്‍ ബിജെപി വനിതാ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സൂറത്ത്: ഗുജറാത്തില്‍ ബിജെപി നേതാവും വനിതാ വിഭാഗ പ്രസിഡന്റുമായ യുവതിയെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൂറത്തിലെ ആല്‍ത്താന്‍ വാര്‍ഡ് വനിതാ വിഭാഗം പ്രസിഡന്റായ ദീപിക പട്ടേലിനെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് ദീപിക ബിജെപി നേതാവുമായി 10-15 തവണ സംസാരിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ആല്‍ത്താനിലെ ഭീംറാഡ് സ്വദേശിനിയായ 34കാരിയായ ദീപിക മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇവരെ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെക്കിയത്. ഭര്‍ത്താവ് വയലില്‍ ജോലി ചെയ്യുകയും കുട്ടികളില്‍ തീഴെ നിലയിലെ ഹാളില്‍ കളിക്കുകയും ചെയ്യുന്ന സമയത്താണ് ആത്മഹത്യയെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ദീപികയുടെ സുഹൃത്തും ബിജെപി നേതാവുമായ ചിരാഗ് സോളങ്കിയുമായാണ് ഇവര്‍ ഒടുവില്‍ സംസാരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ദീപികയുടെ വീട്ടിലെത്തിയ ചിരാഗ് സോളങ്കി ദീപികയുടെ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതോടെ ദീപികയുടെ മക്കള്‍ പിതാവിനേയും ചിരാഗ് സോളങ്കി ഡോക്ടറേയും വിളിച്ചു. ആല്‍ത്താനിലെ പൊലീസിന്റെ സഹായത്തോടെയാണ് ചിരാഗ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഉടന്‍ തന്നെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായിരുന്നില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top