ബിജെപി ആഹ്ലാദപ്രകടനം: തിരൂര്‍ സബ്ക ഹോട്ടലിന് മുന്നില്‍ സംഘര്‍ഷം

തിരുര്‍ : ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ തിരൂരില്‍ സംഘര്‍ഷം. തിരൂര്‍ താഴേപ്പാലത്തെ സബ്ക ഹോട്ടലിനു മുമ്പില്‍ ബിജെപി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലും അടിപിടിയിലും ഇരുവിഭാഗങ്ങളില്‍ന നിന്നായി 15ഓളം പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് സബ്ക ഹോട്ടലിന് മുന്നില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടയാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

രണ്ട് മാസം മുന്‍പ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ തിരൂരില്‍ നടത്തിയ ആഹ്ലാദപ്രകടനത്തില്‍ പടക്കം പൊട്ടിച്ച് സബ്ക ഹോട്ടലിന് നേരെ എറിയുകയും ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന ശനിയാഴ്ച നിരവധി എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹോട്ടലിന് അകത്തും പുറത്തുമായി കേന്ദ്രീകരിച്ചിരുന്നു. ഇതിനിടെ ഹോട്ടലിന് മുന്നില്‍ പടക്കം പടക്കം പൊട്ടിക്കുന്നത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. ഇതേ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയും പരസ്പരം കല്ലറിയുകയും ചെയ്തു. കല്ലേറില്‍ സബ്ക ഹോട്ടലിന്റെയും സമീപത്തുള്ള കടകളുടെയും ബോര്‍ഡുകളും തകര്‍ന്നു.

സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും പത്തോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ തിരുരിലുള്ള സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലും, സ്വകാര്യആശുപത്രിയിലും പ്രവേശിച്ചു.
ബിജെപി ആഹ്ലാദപ്രകടനം തിരൂര്‍ സബ്ക ഹോട്ടലിന് മുന്നില്‍ സംഘര്‍ഷം
തിരുര്‍ ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ തിരൂരില്‍ സംഘര്‍ഷം. തിരൂര്‍ താഴേപ്പാലത്തെ സബ്ക ഹോട്ടലിനു മുമ്പില്‍ ബിജെപി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലും അടിപിടിയിലും ഇരുവിഭാഗങ്ങളില്‍ന നിന്നായി 15ഓളം പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് സബ്ക ഹോട്ടലിന് മുന്നില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടയാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

രണ്ട് മാസം മുന്‍പ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ തിരൂരില്‍ നടത്തിയ ആഹ്ലാദപ്രകടനത്തില്‍ പടക്കം പൊട്ടിച്ച് സബ്ക ഹോട്ടലിന് നേരെ എറിയുകയും ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന ശനിയാഴ്ച നിരവധി എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹോട്ടലിന് അകത്തും പുറത്തുമായി കേന്ദ്രീകരിച്ചിരുന്നു. ഇതിനിടെ ഹോട്ടലിന് മുന്നില്‍ പടക്കം പടക്കം പൊട്ടിക്കുന്നത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. ഇതേ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയും പരസ്പരം കല്ലറിയുകയും ചെയ്തു. കല്ലേറില്‍ സബ്ക ഹോട്ടലിന്റെയും സമീപത്തുള്ള കടകളുടെയും ബോര്‍ഡുകളും തകര്‍ന്നു.

സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും പത്തോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ തിരുരിലുള്ള സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലും, സ്വകാര്യആശുപത്രിയിലും പ്രവേശിച്ചു.

Related Articles