തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ സ്ത്രീകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ വ്യാപകമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച്. മാധ്യമങ്ങള്‍ ബിജെപിയുടെ നേതാക്കളും ശബരിമല കര്‍മ്മസമിതിയും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനങ്ങളാണ് ബഹിഷ്‌ക്കരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് മാധ്യമങ്ങള്‍ ആദ്യം ബഹിഷ്‌ക്കരിച്ചത്. കോഴിക്കോട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജന്മഭൂമിയുടെയും ജനം ടീവിയുടെയും റിപ്പോട്ടര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്.കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ ഹിന്ദുഐക്യവേദി അധ്യക്ഷ കെ പി ശശികലയ്ക്ക് പ്രസ്‌ക്ലബ്ബ് വിട്ടു നല്‍കാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചത്.
മാധ്യമ പ്രവര്‍ത്തകുടെ സംഘടനയായ കെയുഡബ്ല്യുജെയുടെ സംസ്ഥാന സമിതിയാണ് ഇത്തരത്തിനുള്ള സമരത്തിന് ആഹ്വാനം ചെയ്തത്. ഇന്ന് ഹര്‍ത്താലിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു ക്യാമറയും ഫോണും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ടെലിവിഷന്‍ ചാനലിന്റെ ഓഫീസ് തകര്‍ക്കുന്നു. ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണെന്ന് കെയുഡബ്ല്യുജെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.




