സിപിഎം പ്രകടനത്തിന് നേരെ പടക്കമെറിഞ്ഞു; വള്ളിക്കുന്നില്‍ സംഘര്‍ഷം പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു

വള്ളിക്കുന്ന് : ആനയറങ്ങാടിയില്‍ സിപിഎം പ്രകടനത്തിന് നേരെ പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് ഏഴരയോടെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകരാണ് പ്രകടനത്തിന് നേരെ പടക്കമെറിഞ്ഞത്. ഇതെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

സംഘര്‍ഷമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ആളുകളെ പിരിച്ചുവിടാന്‍ ടിയര്‍ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഇവിടെ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top