വള്ളിക്കുന്നില്‍ ബൈക്ക് കത്തിച്ചു

വള്ളിക്കുന്ന്: കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടുന്ന ബൈക്ക് കത്തിച്ചു. കൂട്ടുമുച്ചി കൊടക്കാട് ലത്തീഫ് മാരേജ് സ്റ്റോറിന്റെ ഷെഡില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. പാറയ്ക്കല്‍ സലാഹുദ്ദീ(19)ന്റെ പള്‍സര്‍ ബൈക്കാണ് അഗ്‌നിക്കിരയായത്. ബുധനാഴ്ച രാത്രി വീട്ടിലേക്ക് പോവുന്നതിനിടയില്‍ ഇന്ധനം കഴിഞ്ഞതിനെത്തുടര്‍ന്ന് ആണ് ഇയാള്‍ വീടിനടുത്തുള്ള കടക്കു മുന്നില്‍ ബൈക്ക് നിര്‍ത്തിയിട്ടത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ഇന്ധനവുമായി ബൈക്കെടുക്കാന്‍ വന്നപ്പോഴാണ് കത്തിയ വിവരം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് സലാഹുദ്ദീന്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top