തിരൂരില്‍ കടകള്‍ക്ക് നേരെ ബോംബേറ്

തിരൂര്‍:  തിരുര്‍ കാവിലക്കാട്ട് കടകള്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ബോംബെറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് രണ്ട് ബൈക്കുകളിലായെത്തിയ മുഖുംമൂടി ധരിച്ച യുവാക്കളാണ് ബോംബെറിഞ്ഞത്.
ബോംബേറില്‍ കാവിലക്കാട് അങ്ങാടിയിലെ കെവി സ്റ്റോര്‍സ് എന്ന കടക്ക് തീപിടിച്ചു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്.

കാവിലക്കാട് ഇന്ന് ഹര്‍ത്താലായിട്ടും കടകള്‍ പൂര്‍ണ്ണമായും അടച്ചിരുന്നില്ല. ഇതേ തുടര്‍ന്ന നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഹര്‍ത്താലനുകാലികളാണ് ആക്രമണത്തിന്റെ പിറകിലെന്നാണ് പോലീസ് കരുതുന്നത്. അക്രമികളുടെ സിസിടിവി ദ്യശ്യം പോലീസ് പരിശോധിച്ചുവരികയാണ്.

ഇന്ന് രാവിലെ തിരൂരിലും തുറന്ന കടകള്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. സിറ്റി ഹോട്ടലിനു നേരെ കല്ലേറുണ്ടായി. വിവാഹ പാര്‍ട്ടി സഞ്ചരിച്ച രണ്ട് കാറുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി

Related Articles