Section

malabari-logo-mobile

രാംമാധവും മെഹബുബ മുഫ്തിയും കുടിക്കാഴ്ച നടത്തി

HIGHLIGHTS : ശ്രീനഗര്‍ :ജമ്മുകാശ്മീരിലെ ഭരണം നിലനിര്‍ത്താന്‍ ബിജെപി പിഡിപി നേതൃത്വങ്ങള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി

pdp bjpശ്രീനഗര്‍ :ജമ്മുകാശ്മീരിലെ ഭരണം നിലനിര്‍ത്താന്‍ ബിജെപി പിഡിപി നേതൃത്വങ്ങള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബിജെപി ജനറല്‍ സക്രട്ടറി രാംമാധവും പിഡിപി നേതാവ് മെഹബുബ മുഫ്തിയും തമ്മിലാണ് കുടിക്കാഴ്ച നടന്നത്.കാശ്മീരില്‍ പട്ടാളക്കാര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ എന്ന നിയമം പിന്‍വലിക്കണെന്ന പിഡിപിയുടെ ആവിശ്യം കേന്ദ്രം അംഗീകരിച്ചേക്കുമെന്ന വിവരം കൈമാറാനാണ് രാംമാധവ് എത്തിയതെന്നാണ് സൂചന
ശ്രീനഗര്‍ കമ്മു ജില്ലകളില്‍ ഈ നിയമം ആദ്യഘട്ടത്തില്‍ പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതിലുടെ പിഡിപിയെ പ്രീതിപ്പെടുത്തി ഭരണം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. അഫ്‌സല്‍ ഗുരു വിഷയത്തില്‍ മൃതദേഹം കാശ്മീരിലെത്തിക്കണമെന്നാവിശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിട്ടുള്ള പിഡിപിയെ ഒപ്പം നിര്‍ത്താന്‍ ബിജെപിയുെ അഖിലേന്ത്യേ നേതാക്കള്‍ നടത്തുന്ന പെടാപ്പാട് ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!