ബിജെപി മോദി-ഷാ പാര്‍ട്ടിയല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദില്ലി ബിജെപി ഒരിക്കലും മോദി അമിത്ഷാ പാര്‍ട്ടിയല്ലെന്ന് മുന്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. ബിജെപി വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയല്ലെന്നും പ്രത്യയശാസ്ത്രമനുസരിച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും ഒരു ദേശീയമാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വാജ്‌പേയിയുടെയും അദ്വാനിയുടെയും കാലത്തുപോലും വ്യക്തികേന്ദ്രീകത പാര്‍ട്ടിയായിരുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളും വികസനവും പറഞ്ഞുകൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

നേതാവ് ശക്തനും പാര്‍ട്ടി ദുര്‍ബലവുമാണെങ്ങിലും, തിരിച്ച് പാര്‍ട്ടി ശക്തനും നേതാവ് ദുര്‍ബലവുമാണെങ്ങിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കില്ലെന്നും ഗഡ്ഗരി പറഞ്ഞു.

Related Articles