ചിതറാള്‍ : ചിതറിയ ചരിത്രത്താള്‍

കന്യാകുമാരി ജില്ലയിലെ പൗരാണിക ജൈനഗുഹാക്ഷേത്രമായ ചിതറാളിലേക്ക് ഒരു മനോഹരമായ യാത്ര

ചിതറാള്‍ : ചിതറിയ ചരിത്രത്താള്‍
തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ കുഴിന്തുറ ജംഗഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചരിത്രമുറങ്ങുന്ന ‘ചിതറള്‍’ ജൈനക്ഷേത്രത്തിലെത്താം. പ്രദേശവാസികള്‍ ‘ മലൈകോവില്‍’ എന്നുവിളിക്കുന്ന ക്ഷേത്രവും ചുറ്റുമുള്ള മലയും ‘തിരുച്ചാരണാത്തുമല’ എന്ന ചരിത്രനാമത്തിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലാണ് ചിതറാള്‍ എന്ന ഗ്രാമം.
തിരുവനന്തപുരത്തുനിന്നും വളരെയടുത്തുളള ഈ സ്ഥലം ചരിത്രാന്വേഷികളായ വിനോദസഞ്ചാരികള്‍ക്ക് എറെ പ്രിയങ്കരമാണ്.

ഏത് സീസണിലും മലയുടെ മുകളില്‍ നല്ല കുളിര്‍ കാറ്റുള്ള ശാന്തമായ കാലാവസ്ഥയാണ് ഈ മലയുടെ മുകളില്‍.

ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍ തിരുവനന്തപുരം-കന്യാകുമാരി റൂട്ടിലെ കുഴിന്തുറയാണ്. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരവുമാണ്. തൃപ്പരപ്പും, പത്മനാഭപുരം കൊട്ടാരവുമാണ് തൊട്ടടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങള്‍.

വീഡിയോ കാണു….ഇഷ്ടപ്പെട്ടാല്‍ ചാനല്‍ സബ്‌സക്രൈബ് ചെയ്യു…

 

Share news
 • 23
 •  
 •  
 •  
 •  
 •  
 • 23
 •  
 •  
 •  
 •  
 •