തിരൂരില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: 3 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

തിരൂര്‍:  പറവണ്ണയില്‍ സഹോദരങ്ങളായ മുസ്ലീംലീഗ് പ്രവര്‍ത്തകകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ 3 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. വെട്ടം വാക്കാട് കടവണ്ടി പുരയ്ക്കല്‍ ജംഷീര്‍(26), കാഞ്ഞിരക്കുറ്റി കൊണ്ടാരന്റെ ചെറുപുരക്ക്ല്‍ ഷൈജല്‍(31), അരയന്റെ പുരക്കല്‍ നസറുള്ള എന്നിവരെ തിരൂര്‍ സിഐ പി.കെ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന കുഞ്ഞിമോന്‍ എന്നയാള്‍ മുസ്ലീംലീഗുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്നു ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ചാണ് കുഞ്ഞിമോനും, സഹോദരന്‍ റാഫിക്കും വാളുകൊണ്ട് വെട്ടേല്‍ക്കുന്നത്.

സംഭവത്തില്‍ മുന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top