കുതിരവട്ടത്തെ ശോചനീയാവസ്ഥ: ഒന്നാം പ്രതി ആരോഗ്യമന്ത്രിയെന്ന് ബിജെപി നേതാവ് എം.ടി.രമേശ്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ ശോചനീയാവസ്ഥയില്‍ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ബിജെപി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.ടി.രമേശ്.

മാനസികാരോഗ്യകേന്ദ്രത്തിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം സംസ്ഥാനം പാഴാക്കുകയാണ്. കുതിരവട്ടത്തുണ്ടായ വീഴ്ചകളില്‍ ഒന്നാം പ്രതി ആരോഗ്യമന്ത്രിയാണ്. എന്നാല്‍ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളെയല്ല, ഇവിടുത്തെ ഭരണകൂടത്തെ ആണ് ചികിത്സിക്കേണ്ടത്. സര്‍ക്കാരിനാണ് ഇവിടെ ഷോക്ക് ട്രീറ്റ്‌മെന്റ് നടത്തേണ്ടതെന്നും എംടി രമേശ് പറഞ്ഞു.

ആരോഗ്യരംഗത്ത് കേരള സര്‍ക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്നും ആരോഗ്യ രംഗത്ത് കേരളം ഒന്നാമത് എന്ന വാദം പൊള്ളയാണ് എന്ന് തെളിയിക്കുന്നത് ആണ് ആശുപത്രിയുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top