ബിജെപി നേതാവും താരവുമായ സോനാലി ഫോഗട്ട് അന്തരിച്ചു

പനാജി: ബിജെപി നേതാവും ടെലിവിഷന്‍ താരവുമായ സോനാലി ഫോഗട്ട് (42) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൊനാലിയും സ്റ്റാഫ് അംഗങ്ങളും ഗോവയില്‍ യാത്രയിലായിരുന്നു.

ബിജെപി നേതാവ് കൂടിയാണ് സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ആദംപൂരില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. കുല്‍ദീപ് ബിഷ്ണോയിക്കെതിരെയാണ് അവര്‍ മത്സരിച്ചത്.

ടിക് ടോക്കിലും ഏറെ പ്രശസ്തയായിരുന്ന സൊണാലി ഫോഗട്ട്. ബിഗ് ബോസ് സീസണ്‍ 14ലെ മത്സരാര്‍ഥിയായിരുന്നു. ബിഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ഏതാനും സിനിമകളിലും ടിവി പരിപാടികളിലും സൊണാലി ഫോഗട്ട് അഭിനയിച്ചിട്ടുണ്ട്.

2016 ഡിസംബറില്‍ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് അന്തരിച്ചു. ദുരൂഹസാഹചര്യത്തില്‍ ഫാം ഹൗസിലാണ് സഞ്ജയിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യശോധര ഫോഗട്ട് ആണ് മകള്‍.

 

 

Share news
error: Content is protected !!
Scroll to Top