നാളെ ഹര്‍ത്താല്‍

നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.ബിജെപി സമരപന്തലിനു മുന്നില്‍ വേണുഗോപാലന്‍ നായര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍.

ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്വയം തീ കൊളിത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിജെപി നേതാവ് സികെ പത്മനഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലാണ് ആത്മഹത്യശ്രമം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

Share news
error: Content is protected !!
Scroll to Top