കുവൈത്തില്‍ പ്രവാസി പാസ്‌പോര്‍ട്ട് അപേക്ഷകര്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവരങ്ങളും നല്‍കണം

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളായിട്ടുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നവരും പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങളും നല്‍കേണ്ടിവരും. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന കോക്‌സ് ആന്‍ഡ് കിങ്‌സ് ഏജന്‍സിക്ക് നല്‍കിയ കത്തിലാണ് എംബസി ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

അപേക്ഷകര്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സിവില്‍ ഐഡി കോപ്പി, ഫോണ്‍ നമ്പര്‍,പേര്, മേല്‍വിലാസം എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോറത്തില്‍ 19ാമത്തെ കോളത്തില്‍ പറയുന്ന പ്രകാരം സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവരങ്ങളാണ് നല്‍കേണ്ടത്. പൂര്‍ണമല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ലെന്നും എംബസി സേവന കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ പറയുന്നുണ്ട്.

അതെസമയം എംബസി ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ പലരും സേവന കേന്ദ്രത്തില്‍ വന്നു മടങ്ങി പോകേണ്ടിവരുകയാണ്.

Share news
error: Content is protected !!
Scroll to Top