തിരുവനന്തപുരം: സംവിധായകന്‍ അജയന്‍ അന്തരിച്ചു. പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയകുമാര്‍. തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടെയും മൂത്തമകനാണ്. ഭാര്യ:ഡോ: സുഷമ. മക്കള്‍: പാര്‍വ്വതി, ലക്ഷമി.
പെരുന്തച്ചന്‍ എന്ന ചിത്രത്തിന് നവാഗത സംവിധായകനുള്ള സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭരതന്‍,പത്മരാജന്‍ എന്നിവരുടെ സംവിധായക സഹായിയി പ്രവര്‍ത്തിച്ചിരുന്നു.
അഡയാര്‍ ഫിലിം ടെക്‌നോളജിയില്‍ നിന്ന് അദേഹം ഡിപ്ലോമ നേടിയ ശേഷം അച്ഛന്‍ തോപ്പില്‍ ഭാസിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. നിരവധി ഡോക്യുമെന്ററികളും അദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഫോട്ടോ കടപ്പാട് കേരള കൗമുദി




