ബീഹാറില്‍ ബി ജെ പി ക്ക് തിരിച്ചടി

MODEL copyപാട്‌ന: ബിജെപിക്കെതിരെ രൂപം കൊണ്ട വിശാല മതേതരസഖ്യത്തിന് ബീഹാറില്‍ വിജയം. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ ബീഹാറിലെ 10 അസംബ്ലി മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 4 സിറ്റിങ്ങ് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. ആറിടത്ത് ആര്‍ ജെ ഡി, ജെ ഡി യൂ കോണ്‍ഗ്രസ്സ് സഖ്യം വിജയിച്ചു. വിഭജനത്തിന്റെ രാഷ്ട്രീയം ബീഹാറിലെ ജനങ്ങള്‍ തള്ളിയതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു.

3 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന കര്‍ണ്ണാടകത്തിലെ ഫലവും ബിജെപി ക്യാമ്പിനെ നിരാശരാക്കി. മദ്ധ്യപ്രദേശിലെ 3 സിറ്റിങ്ങ് സീറ്റുകളില്‍ രണ്ടെണ്ണം ബി ജെ പി നിലനിര്‍ത്തി. ഏറെ ശ്രദ്ധേയമായ പോരാട്ടം നടന്ന പഞ്ചാബിലെ പാട്യാലയില്‍ കോണ്‍ഗ്രസ്സിലെ പ്രണീത് കൗര്‍ വിജയിച്ചു.

നാല് സംസ്ഥാനങ്ങളിലേക്ക് ഉടന്‍ നടക്കാന്‍ പോകുന്ന നിയമാസഭാ തെരഞ്ഞെടുപ്പിലുമായി ബന്ധപ്പെട്ട് വിശാല മതേതര സഖ്യമെന്ന ആശയം സംബന്ധിച്ച ചര്‍ച്ചയും ഉപതെരഞ്ഞെടുപ്പ് ഫലം സജീവമാക്കും.

 

Share news
error: Content is protected !!
Scroll to Top