ബിജെപി കോര്‍ കമ്മിറ്റി ഇന്ന്; തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കുഴല്‍പ്പണ വിവാദവും ചര്‍ച്ചയ്ക്ക്

കൊച്ചി: കൊടകര കുഴല്‍പ്പണകേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കിടയില്‍ ഇന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗം ചേരും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം ചേരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണ കേസ്, സി കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിലുള്ള വിവാദങ്ങള്‍, കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ തുടങ്ങിയ വിവാദങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇതാദ്യമായാണ് അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം. നേരത്തെ ഓണ്‍ലൈനായി യോഗം ചേര്‍ന്നിരുന്നു.

കേരളത്തിന്റെ ചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണന്‍ പങ്കെടുക്കും. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുകയാണ് കോര്‍ കമ്മിറ്റിയുടെ ലക്ഷ്യം. എന്നാല്‍ കുഴല്‍പ്പണകേസും തെരഞ്ഞെടുപ്പില്‍ ഫണ്ട് കൈകാര്യം ചെയ്ത രീതിയും സ്ഥാനാര്‍ത്ഥി നിര്‍ണയവും തെരഞ്ഞെടുപ്പ് ഏകോപനത്തിലെ വീഴ്ചയും ഔദ്യോഗിക വിഭാഗത്തിനെതിരെ ഇടപെടല്‍ ഉറപ്പിക്കാന്‍ മറുവിഭാഗവും തയാറെടുത്തിട്ടുണ്ട്. തീരുമാനങ്ങളെല്ലാം കെ സുരേന്ദ്രനും വി മുരളീധരനും ചേര്‍ന്നെടുത്തതിനാല്‍ പ്രതിസന്ധികളുടെ ഉത്തരവാദിത്വവും ഇവര്‍ ഏറ്റെടുക്കണമെന്നാണ് വി മുരളീധര വിഭാഗത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കണമെന്ന നിലപാട് ആര്‍എസ്എസും സ്വീകരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top