ബിയ്യം കായല്‍ വള്ളംകളി മത്സരം;സബ് കമ്മറ്റികളുടെ യോഗം ചേര്‍ന്നു

പൊന്നാനി: മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന്റെ നടത്തിപ്പിനായുള്ള സബ് കമ്മറ്റികളുടെ യോഗം ചേര്‍ന്നു. സെപ്തംബര്‍ ഒന്‍പതിന് ബിയ്യം കായലില്‍ വള്ളംകളി മത്സരം നടക്കും.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരം വീണ്ടും നടക്കുന്നത്.വള്ളംകളി മത്സരത്തിനായുള്ള പരിശീലനം നേരത്തെ തന്നെ ടീമുകള്‍ തുടങ്ങിയിരുന്നു.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊളുന്നതിനാണ് ദേശീയപാത വിഭാഗം തഹസില്‍ദാര്‍ ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ യോഗം ചേര്‍ന്നത്. വിവിധ കമ്മറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top