
കൊച്ചി : എംജി റോഡ് എം ബി മേനോന്‍ റോഡിലെ വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് താമരശേ രി അരയന്‍തോപ്പില്‍ സജാദ് (21), താമരശേരി നല്ലോടില്‍ ഗോകുല്‍ (24), മലപ്പുറം പുല്ലൂര്‍ പനയോല റം സി റഹ്‌മാന്‍ (20) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.
വീടിന്റെ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന യമഹ ആര്‍എക്‌സ് 100 ആണ് മോഷ്ടിച്ചത്. പനമ്പിള്ളി ദേശീയ വായനശാല നഗര്‍ ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
എസ്എച്ച്ഒ അനീഷ് ജോയി, എസ്‌ഐമാ രായ സന്തോഷ് കുമാര്‍, അനൂപ്, സിപിഒമാരായ ഹരീഷ് ബാബു, ഉണ്ണിക്കൃഷ്ണന്‍, ഷിഹാബ് എന്നി വരുടെ നേതൃത്വത്തിലാണ് പ്രതി കളെ പിടികൂടിയത്. കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




