HIGHLIGHTS : A student who was undergoing treatment died after a cricket ball fell on his head
കോട്ടക്കല്‍ : ക്രിക്കറ്റ് ബോള്‍ തലയില്‍ വീണ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ലെ പത്താം ക്ലാസ് വിദ്യാര്‍ഥി തപസ്യ (15)ആണ് മരിച്ചത്. രണ്ടാഴ്ചമുമ്പ് സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചി കിത്സയിലായിരുന്നു.
ബുധനാഴ്ചയാണ് മരി ച്ചത്. സ്വര്‍ണാഭരണ നിര്‍ മാണവുമായി ബന്ധപ്പെട്ട് കോട്ടക്കലില്‍ ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശികളാണ് കുടുംബം. അച് ഛന്‍: പരശു സേട്ടു. അമ്മ: സുപ്രിയ. സഹോദരങ്ങള്‍: സ്‌നേഹ, വേദാന്ത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു