ബീഹാറില്‍ വനിത ചാവേര്‍ പൊട്ടിത്തെറിച്ചു;2 മരണം;17 പേര്‍ക്ക്‌ പരിക്ക്‌

arrahപാറ്റ്‌ന:ബീഹാറില്‍ വനിത ചാവേര്‍ പൊട്ടിത്തെറിച്ച്‌ 2 പേര്‍ മരിച്ചു. 17 പേര്‍ക്ക്‌ പരിക്കേറ്റും. ഇന്നു രാവിലെ 11.35 ഓടെ തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ആറഹയിലെ സിവില്‍ കോര്‍ട്ടിന്‌ സമീപമാണ്‌ ആക്രമണം ഉണ്ടായത്‌. പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു.

ചാവേറാക്രമണം നടത്തിയത്‌ ഭീകരവാതികളാണെന്ന്‌ ആറായിലെ ബിജെപി എം പി ആര്‍.കെ സിംഗ്‌ പ്രതികരിച്ചു.

ബോംബുമായെത്തി പൊട്ടിത്തെറിച്ച സ്‌ത്രീയുടെ ശരീരം ചിന്നിച്ചിതറിയതായി എഡിജിപി പറഞ്ഞു. ഇന്നു വൈകീട്ട്‌ ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ ഇവിടെ രണ്ട്‌ പരിപാടികളില്‍ പങ്കെടുക്കാനിരിക്കെയാണ്‌ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്‌.

പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ജില്ലാ മജിസ്‌ട്രേറ്റ്‌, ജില്ലാ ജഡ്‌ജ്‌, ഉന്നത പോലീസ്‌ ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top