Section

malabari-logo-mobile

എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട; മൂന്ന ജില്ലകളില്‍ നിന്നായി പിടിച്ചെടുത്ത് 36 കിലോ കഞ്ചാവ്‌

HIGHLIGHTS : Big cannabis hunt by excise; 36 kg of cannabis seized from three districts

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 36 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, എക്സൈസ് ഇന്റലിജന്‍സും, എക്സൈസ് സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് വേട്ട.

മലപ്പുറം ജില്ലയിലേക്ക് മൈസൂര്‍ വഴി ആന്ധ്രാപ്രദേശില്‍ നിന്നും വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘത്തിനെക്കുറിച്ച് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എക്‌സെസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഈ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് എക്‌സൈസ് ടീമുകളെ സംയോജിപ്പിച്ച വിവിധ ടീമുകള്‍ ആയി തിരിഞ്ഞ് മലപ്പുറം ജില്ലയിലെ സംശയിക്കുന്ന വിവിധയിടങ്ങളില്‍ നിരീക്ഷണം നടത്തുകയായിരുന്നു. സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും, മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.

വാഹന പരിശോധനയില്‍ വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 18 കിലോ 250 ഗ്രാം കഞ്ചാവ് ഇന്നോവ (കെ. എല്‍. 06. എച്ച്. 4760) കാറില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ മലപ്പുറം ഏറനാട് താലൂക്ക് പാണ്ടിക്കാട് വില്ലേജില്‍ കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുബഷീറിനെ(28) അറസ്റ്റ് ചെയ്തു. ഇന്നോവ കാറിന്റെ അടിഭാഗത്തും എഞ്ചിന്‍ റൂമിലുമുള്ള രഹസ്യ അറയില്‍ ഒളിപ്പിച്ചു നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരിയില്‍ ബസ്സില്‍ കടത്തി കൊണ്ട് വന്ന 8 കിലോ കഞ്ചാവുമായി മഞ്ചേരി കുട്ടിപ്പാറയില്‍ വെച്ച് മേലാറ്റൂര്‍ ഏപ്പിക്കാട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനും നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയും, ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിനു കോടതി വിലക്കിയിട്ടുള്ള നിലമ്പൂര്‍ കാളികാവ് തൊണ്ടയില്‍ വീട്ടില്‍ സുഫൈലിനെയും കൂട്ടാളികളെയും കോഴിക്കോട് കൂമ്പാറയിലെ ഒളിത്താവളം വളഞ്ഞ് എക്‌സൈസ് പിടിക്കുടി. സുഫൈല്‍ എക്സൈസ്‌നെ കണ്ട് കാറില്‍ കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെയും 2 കൂട്ടാളികളും
10 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

ടീമില്‍ വയനാട് മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ആര്‍ നിഗീഷ്, മലപ്പുറം ഐ ബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റൈഞ്ജ് ഇന്‍സ്പെക്ടര്‍ വി പി ജയപ്രകാശ്, തൃശ്ശൂര്‍ ഐ ബി ഇന്‍സ്പെക്ടര്‍ എസ് മനോജ് കുമാര്‍, കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രെയ്ഡ് ഷിബു ശങ്കര്‍ കെ, പ്രദീപ് കുമാര്‍.കെ, മനോജ് കുമാര്‍ കെ, എം. എന്‍. രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരീഷ് ബാബു, സതീഷ് ടി കെ, നിതിന്‍ സി, ഷംനാസ് സി.ടി, അഖില്‍ദാസ്, വിനീഷ് പി. ബി, മഞ്ചേരി റെയ്ഞ്ചിലെ സച്ചിന്‍ ദാസ് വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സോണിയ എം, എക്‌സൈസ് ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍ എം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!