ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് 30 ന്; പരസ്യ പ്രചാരണം അവസാനിച്ചു

Bhavanipur by-poll on 30th; The ad campaign is over

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍. മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ മമത ബനര്‍ജിക്ക് വിജയം അനിവാര്യമാണ്. എതിര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം.
അതേസമയം, ഇന്നലെയോടെ പരസ്യ പ്രചാരണം അവസാനിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ശ്രീജീബ് ബിശ്വാസാണ് സിപിഐഎം സ്ഥാനാര്‍ഥി. ദിവസങ്ങള്‍ നീണ്ടുനിന്ന വാശിയേറിയ പരസ്യ പ്രചരണമാണ് കഴിഞ്ഞ ദിവസത്തിടെ അവസാനിച്ചത്. ഇനി 30ന് ഭവാനിപൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്തുമ്പോള്‍ ഏറെ നിര്‍ണായകം മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തന്നെയാണ്. അതിനാല്‍ തന്നെ ശക്തമായ പ്രചരണമാണ് തൃണമൂല്‍ നടത്തിയത്.

അതിനിടെ വ്യാപക അക്രമങ്ങളാണ് ബിജെപിയും, തൃണമൂലും അഴിച്ചുവിട്ടത്. മമത ബാനര്‍ജി താമസിക്കുന്ന ഹരീഷ് ചാറ്റര്‍ജി നഗറില്‍ പ്രചരണം നടത്താന്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ശ്രീജീബ് ബിശ്വാസിനെ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ബിജെപി മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനു നേരെ കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രിയങ്ക ടിബ്രെവാളാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. ഭവാനിപൂര്‍ മണ്ഡലത്തിന് പുറമേ സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും 30നാണ് ഉപതെരഞ്ഞെടുപ്പ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •