bharathapuzha/ ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണം : മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

file photo

മലപ്പുറം : മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ  അഞ്ചു സെ.മി  വീതവും  പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും തുറന്നിട്ടുള്ളതിനാൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ  ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടർ  കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

ഇതു സംബന്ധിച്ച നിർദ്ദേശം  നേരത്തെ തീരത്തുള്ളവർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി   നൽകിയിട്ടുണ്ട്. ജില്ല എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നും  കർശന നിർദ്ദേശമുള്ളതിനാൽ
 ദുരന്ത നിവരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇതു സംബന്ധിച്ച  ജാഗ്രത പുലർത്തണമെന്നും ജില്ലാകലക്ടർ അറിയിച്ചു
Share news
error: Content is protected !!
Scroll to Top