HIGHLIGHTS : Beypore Water Fest; Cleanup drive at Chaliyam Beach today
കോഴിക്കോട്:ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ മുന്നോടിയായി ചാലിയം, ബേപ്പൂര്‍ ബീച്ചുകള്‍ ശുചീകരിച്ച് മാലിന്യ മുക്തമാക്കും.
ഇന്ന് (ഡിസംബര്‍ 23) രാവിലെ ഏഴ് മണിക്ക് ചാലിയത്തും നാളെ ബേപ്പൂരിലുമാണ് മാസ്സ് ക്ലീന്‍ ഡ്രൈവ് നടത്തുക. സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവും.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ആസ്വദിക്കാനെത്തുന്ന ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്കായി ബീച്ചുകളെ പൂര്‍ണമായും മാലിന്യമുക്തവും വൃത്തിയുള്ളവയുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു