തിരുവനന്തപുരം: മദ്യവില കൂട്ടാനൊരുങ്ങി ബെവ്‌കോ. നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന വിലകൂട്ടാനാണ് ബെവ്‌കോ ആലോചിക്കുന്നത്.
ബെവ്‌കോ ഡയറക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍മാരുടെ യോഗത്തിലാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിന് നല്‍കുന്ന അടിസ്ഥാന വിലയില്‍ 7 ശതമാം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്.
അതെസമയം നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




