Section

malabari-logo-mobile

‘അറിയിപ്പ്’ മികച്ച മലയാള സിനിമ, ജനപ്രിയ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’; സുവര്‍ണ്ണ ചകോരം ‘ഉതാമ’യ്ക്ക്

HIGHLIGHTS : Best Malayalam Movie, Popular Movie 'Nanpakal Nereth Mayakkum'; Golden Chakoram for 'Utama'

തിരുവനന്തപുരം: 27-ാംമത് ഐഎഫ്എഫ്‌കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പുരസ്‌കാരം സ്വന്തമാക്കി ബൊളീവിയന്‍ ചിത്രം ‘ഉതാമ’. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പിനും ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്‌കാരം ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്.

മികച്ച സംവിധായകനുള്ള രജത ചകോരം തയ്ഫിനും ലഭിച്ചു.

sameeksha-malabarinews

മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം പി.എസ്.ഇന്ദുവിന് ലഭിച്ചു. പ്രത്യേക ജൂറി പരാമര്‍ശം എ പ്ലെയ്‌സ് ഓഫ് അവര്‍ ഓണിന്. വാഗത സംവിധായകനുള്ള രജതചകോരം ഫിറോസ് ഘോറിക്ക് (ആലം) ലഭിച്ചു.

നവാഗത സംവിധായകനുള്ള കെ.ആര്‍ മോഹന്‍ പുരസ്‌കാരം സിദ്ധാര്‍ഥ് ചൗഹാന്‍ (അമര്‍ കോളനി). മികച്ച അന്താരാഷ്ട്ര സിനിമക്കുള്ള ഫിപ്രസി അവാര്‍ഡ് ഔവര്‍ ഹോമിന്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!