പന്നിയുടെ ഹൃദയം സ്വീകരിച്ച് 2 മാസം ജീവിച്ച ബെന്നറ്റ് മരിച്ചു

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയവുമായി രണ്ടുമാസത്തോളം ജീവിച്ച യുഎസിലെ ഡേവിഡ് ബെന്നറ്റ് (57) അന്തരിച്ചു. ജനുവരിയിലായിരുന്നു ഏഴുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയയിലൂടെ ബെന്നറ്റിന് പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ത്തത്. ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയായിരുന്നു ഇത്.

ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് സര്‍വകലാശാലാ മെഡിക്കല്‍ സെന്ററിലെ ഡോ.ബാര്‍ട്ലി പി.ഗ്രിഫിത്ത്, ഡോ. മുഹമ്മദ് മുഹിയു
മുഹിയുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് 2 മാസം മുന്‍പ് ബെന്നറ്റിനു ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ നടത്തിയ മേരിലന്‍ഡ് ആശുപത്രിയാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല. കുറച്ചു ദിവസങ്ങളായി ആരോഗ്യം മോശമായിരുന്നു. ബെന്നറ്റിന്റെ വിയോഗത്തില്‍ തങ്ങള്‍ ദുഃഖിതരാണെന്നും അവസാനംവരെ പോരാടിയ ധീരനായിരുന്നു അദ്ദേഹമെന്നും ശസ്ത്രക്രിയ നടത്തിയ ഡോ.ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top