കോഴിക്കോട് യുവാവും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമല ചൂരക്കണ്ടി മലമുകളില്‍ യുവാവിനെയും പെണ്‍കുട്ടിയെയും ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിനാലൂര്‍ ചൂരക്കണ്ടി അനില്‍കുമാറിന്റെ മകനാണ് അഭിനവ്. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷിന്റയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി.

താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി.

ഇരുവരും പ്രണയത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍പൊലീസ് പരിശോധനകള്‍ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Share news
error: Content is protected !!
Scroll to Top