ബംഗാളി ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി ചലച്ചിത്ര പ്രതിഭ സൗമിത്ര ചാറ്റര്‍ജി(85) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായിചികിത്സയിലായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കൊവിഡ് ബാധയെ തുടര്‍ന്ന് ഒക്ടോബര്‍ ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയി. ഇതിനിടെ അദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.തുടര്‍ന്ന് അദേഹത്തിന്റെ നില വീണ്ടും വഷളാവുകയായിരുന്നു.

സത്യജിത്ത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി ശ്രദ്ധേയനായത്. സത്യജിത്ത് റേയുടെ പതിനാലോളം ചിത്രങ്ങളില്‍ അദേഹം വേഷമിട്ടു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌ക്കാരവും പത്മഭൂഷണും നേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top