ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയിം വര്‍ഷങ്ങളായി മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ നാല് മണിയോടെ അവസാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ അധികൃതര്‍ അഞ്ച് മണിക്ക് ശേഷമാണ് ദൗത്യം ആരംഭിച്ചത്.
അരിക്കൊമ്പന്‍ സിമന്റ് പാലത്തിന് സമീപമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെവച്ച് ആനയെ വെടിവെക്കാനാണ് തീരുമാനം. രാവിലെ 5.50ഓടെ 301 കോളനിയില്‍ നിന്ന് നാല് കുങ്കിയാനകളാണ് ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്തേക്ക് നീങ്ങുന്നത്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വെക്കുക. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്റിനറി സര്‍ജന്മാര്‍, വനം വകുപ്പ് ജീവനക്കാര്‍, കുങ്കിയാനകള്‍, പാപ്പാന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നത്.
അരിക്കൊമ്പനെ ട്രാക്ക് ചെയ്യാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. വനം വകുപ്പിന്റെ കീഴില്‍ എല്ലാവിധ ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് പുലര്‍ച്ചെ ദൗത്യം ആരംഭിച്ചത്. അരിക്കൊമ്പന്‍ ദൗത്യവുമായി വനം വകുപ്പ് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് പൂര്‍ണമായും ശാന്തന്‍ പാറ പഞ്ചായത്തിന്റെ 1, 2, 3 വാര്‍ഡുകളിലും നിരോധനാജ്ഞ തുടരുകയാണ്.
ദൗത്യം ഇന്ന് പൂര്‍ത്തിയായില്ലെങ്കില്‍ നാളെയും തുടരുമെന്നാണ് റിപ്പോര്‍ട്ട്. കാട്ടാനയെ മാറ്റേണ്ട സ്ഥലം ദൗത്യത്തിന് ശേഷമാകും തീരുമാനിക്കുക. ദൗത്യം വിജയിച്ചാല്‍ അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്, അഗസ്ത്യാര്‍കൂടം വനമേഖല എന്നിവടങ്ങളിലേക്ക് കൊണ്ട് പൊകുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വനംവകുപ്പോ അധികൃതരോ നല്‍കിയിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



