ബീറ്റ്‌റൂട്ട് ഇഡലി എളുപ്പത്തില്‍ തയ്യാറാക്കാം

ബീറ്റ്‌റൂട്ട് ഇഡലി എളുപ്പത്തില്‍ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍
റവ(വറുത്തത്)-250 ഗ്രാം
ബീറ്റ്‌റൂട്ട്- അരക്ഷണം
തൈര്- ഒരു ചെറിയ കപ്പ്
പച്ചമുളക്- 2എണ്ണം.
ഇഞ്ചി-ഒരു ചെറിയ കഷ്ണം
കറിവേപ്പില- ഒരല്ലി(ഇല ചെറുതായി അരിയുക)

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് ഒന്ന് വേവിച്ച് എടുക്കുക തണുത്തശേഷം ഇഞ്ചി, പച്ചമുളക് എന്നിവ ഒരു ജാറിലേക്കിട്ട് കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുക്കു. ഒരുപാത്രത്തിലേക്ക് റവ,തൈര്, അടിച്ചുവെച്ച ബീറ്റ്‌റൂട്ട് കൂട്ട്, ആവശ്യത്തിന് ഉപ്പ് ,കറിവേപ്പില
എന്നിവ ചേര്‍ത്ത് നന്നായി കട്ടിയുള്ള മാവായി കൂട്ടി യോജിപ്പിക്കുക.(ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മാവ് കട്ടിയില്‍ ലൂസാവാതെ കൂട്ടിയെടുക്കണം) അരമണിക്കൂര്‍ ഈ കൂട്ട് മാറ്റി വെക്കുക. ശേഷം ഇഡലി തട്ടില്‍ എണ്ണ തടവി മാവ് ഒഴിച്ച് ഒരു പത്ത് മിനിറ്റ് ആവി കയറ്റി എടുക്കുക. ചട്ണിക്കൊപ്പവും സാമ്പാറിനൊപ്പവും ഇവ കഴിക്കാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top