ബീറ്റ്‌റൂട്ട് ഹല്‍വ

ആവശ്യ സാധനങ്ങള്‍:

ബീറ്റ്റൂട്ട് ജ്യൂസ് ഒരു കപ്പ്

മൈദ 6 സ്പൂണ്‍
നെയ്യ് ആവശ്യത്തിന്
തേങ്ങ അര കപ്പ് നെയ്യില്‍ വറുത്തത്
പഞ്ചസാര ആവിശ്യത്തിന്

പാകം ചെയ്യുന്ന വിധം:

ബീറ്റ്റൂട്ട് ജ്യൂസില്‍ മൈദ കുറച്ചു കുറച്ചിട്ട് കട്ടയില്ലാതെ കലക്കി വെക്കുക. അല്‍പം ഉപ്പ് ചേര്‍ത്ത് ഇളിക്കി കട്ടിയുള്ള ഒരു പത്രം സ്റ്റൗവില്‍ വെച്ച് കലക്കിയ മാവ് ഒഴിച്ച് ചെറുതീയില്‍ ഇളക്കികൊടുക്കുക ഈ സമയം നെയ്യ് അല്പം ചേര്‍ക്കുക. ശേഷം തീ കുറച്ചു വച്ച് ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. പാത്രത്തില്‍ നിന്നു വിട്ടു വരുന്നത് വരെ ഇളക്കുക. ശേഷം ഒരു പാത്രത്തില്‍ നെയ്യ് തടവി വയ്ക്കുക. അതിലേക്കു തേങ്ങ നെയ്യില്‍ വറുത്തത് വിതറുക. ഇതിനുമുകളിലേക്ക് ഹലുവ ഒഴിച്ചു സെറ്റ് ആയതിനു ശേഷം മുറിച്ച് കഴിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top