തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃശൂര്‍: കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി ഖന്നാ നഗറില്‍ കൊഴുപ്പിള്ളി വീട്ടില്‍ ബിനുവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇന്നു രാവിലെ ഭാര്യ ഷീജയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ബിനുവിനെ കാണാതായിരുന്നു.

പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കൊഴുപ്പള്ളി ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന രണ്ട് മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
മുറിവേറ്റ കുട്ടികള്‍ സമീപത്തെ ക്ഷേത്രപരിസരത്തേക്ക് ഓടിയെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. കുട്ടികളെ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിലെത്തി നോക്കിയപ്പോഴാണ് ഷീജ വെട്ടേറ്റ് മരിച്ച് കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. മത്സ്യവില്‍പ്പനക്കാരനായിരുന്നു ബിനു രണ്ടുമാസമായി ജോലിക്ക് പോകാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് കാണാതായ ബിനുവിനായി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top