HIGHLIGHTS : BEEF VINTHALU
ആവശ്യമായ ചേരുവകള്‍:-
ബീഫ് 1/2 കിലോ
ഉണക്കമുളക് – 10
ജീരകം – 1 1/2 സ്പൂണ്‍
പെരുംജീരകം, ഉലുവ, കടുക് – ഓരോ സ്പൂണ്‍ വീതം
ഗരം മസാല – ഒരു സ്പൂണ്‍
കുരുമുളക് – അര സ്പൂണ്‍
പട്ട – 2 കഷ്ണം
ഗ്രാമ്പു – 6 എണ്ണം
ഏലക്കായ – 4 എണ്ണം
മഞ്ഞള്‍ പൊടി – 1/4 സ്പൂണ്‍
വയനയില – 2 എണ്ണം
തയ്യാറാക്കുന്ന രീതി :-
ഉണക്കമുളക്ക് വിനാഗിരിയില്‍ കുതിര്‍ത്ത് അരച്ചെടുക്കുക. മസാലക്കൂട്ടുകള്‍ ഒരു ചട്ടിയില്‍ ചെറുതായി ചൂടാക്കി എടുക്കുക. കുറച്ച് വെള്ളം ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കാം.
ഈ അരപ്പും വിനാഗിരിയും ഉപ്പും ഒരു സ്പൂണ്‍ എണ്ണയും ഇറച്ചി കഷ്ണങ്ങളില്‍ പുരട്ടി 2 മണിക്കൂര്‍ വയ്ക്കുക. രണ്ടു ചെറിയ ഉള്ളി, കുറച്ചു വെളുത്തുള്ളി, ഇഞ്ചി ഇവ ചതച്ചു ചേര്‍ത്ത് ഇളക്കുക.
ഇറച്ചി ആവശ്യത്തിന് വെള്ളം ,ഉപ്പ് ചേര്‍ത്ത് വേവിയ്ക്കുക.
വെള്ളം വറ്റി കറി വരണ്ടു വരുമ്പോള്‍ കുറച്ചും കൂടി എണ്ണയും പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക.
സ്വാദൂറും ബീഫ് വിന്താലു തയ്യാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു