മീനങ്ങാടിയിൽ തേനീച്ച ആക്രമണം ; പത്ത് പേർക്ക് പരിക്ക്

HIGHLIGHTS : Bee attack in Meenangadi; Ten people injured

മീനങ്ങാടി : തേനീച്ചയുടെ കുത്തേറ്റ് വിദ്യാർത്ഥികളുൾപ്പെടെ പത്ത് പേർക്ക് പരിക്ക്. അമ്പലപ്പടി മേപ്പേരിക്കുന്ന് റോഡിലൂടെ നടന്നുപോയ വിദ്യാർഥികൾക്കും പ്രദേശവാസിക ൾക്കുമാണ് കുത്തേറ്റത്.

തിങ്കൾ വൈകിട്ട് നാലരയോടെയാണ് സംഭവം. തേനീച്ചക്കൂട്ടം ആക്രമിക്കാൻ തുടങ്ങിയതോടെ വിദ്യാർഥികൾ ചിതറി ഓടി. പ്രദേശത്ത് ജോലി ചെയ്യുന്നവർക്കും കുത്തേറ്റു. പലരും വീടുകളുടെ ഉള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റവർ ബത്തേരി, കൽപ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കച്ചേരിക്കുന്നിലെ കൃഷിയിടത്തിൽ നിലംപതിച്ച മരത്തിൽ വലിയ തേനീച്ച കൂടും കണ്ടെത്തി. പക്ഷിയോ ജന്തുക്കളോ കൂടിൽ തട്ടിയപ്പോൾ ഇളകി വന്നതാണെന്നാണ് സംശയം. പഞ്ചായത്ത് ഇടപെട്ട് അപകട സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!