ബിഡിജെഎസ് അയ്യപ്പജ്യോതിയില്‍ നിന്നു വിട്ടു നിന്നു

തിരുവനന്തപുരം: അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു. തുഷാര്‍വെള്ളാപ്പള്ളിയുള്‍പ്പെടെയുള്ള നേതാക്കളും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തിരുന്നില്ല.

അതെസമയം അറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്കായിരുന്നെന്നും അതുകൊണ്ട് തന്നെ ബിഡിജെഎസില്‍ കൂട്ടമായ തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു

അയ്യപ്പജ്യോതിക്ക് പോകരുതെന്നോ പോകണമെന്നോ എസ്എന്‍ഡിപി അംഗങ്ങളോടോ ബിഡിജെഎസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടശേന്‍ പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനും തുഷാര്‍വെള്ളാപ്പള്ളിയും മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top