
ന്യൂഡൽഹി : ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരാട് കോഹ്‌ലിയെ ബിസിസിഐ പുറത്താക്കി. ഏകദിന ഫോർമാറ്റിൽ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ആയി പി സി ഐ രോഹിത് ശർമയെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിക്കാൻ ബിസിസിഐ നൽകിയ 48 മണിക്കൂർ സമയം പിന്നിട്ടിട്ടും കോഹ്ലി നിശബ്ദ പാലിച്ചതിനാലാണ് ബി സി സി ഐ തീരുമാനം. വർക്ക് ലോഡ് ചൂണ്ടിക്കാട്ടി ട്വൻറി20 നായകസ്ഥാനം ഒഴിയുന്നത് ആയി കോലി നേരത്ത് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ 20 ട്വന്റിയിൽ ഇന്ത്യയുടെ നായകനായി രോഹിത് ശർമയെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ ഏറ്റവും നല്ല വൈറ്റ് ബോൾ ക്യാപ്റ്റൻമാരിൽ ഒരാൾ ആണ് കോലി . തന്റെ കരിയറിൽ കളിച്ച 95 ഏകദിന മത്സരങ്ങളിൽ 65 ലും
വിജയം നേടി. 45 ട്വിന്റി മത്സരങ്ങളിൽ 27 തവണ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 2017 എംഎസ് ധോണിയിൽ നിന്നാണ് കോലി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന് കീഴിൽ ഇന്ത്യ എല്ലാ രാജ്യങ്ങളിലും പരമ്പര നേടി. എന്നാൽ ഐസിസി ട്രോഫി നേടാനാകാത്തത് അദ്ദേഹത്തിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻസി കരിയറിലെ പോരായ്മയായി. 2017 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി യിൽ ഫൈനലിൽ ഇന്ത്യ പാകിസ്ഥാനുമായി പരാജയപ്പെട്ടു. ട്വൻറി 20 ലോകകപ്പിൽ ഇന്ത്യ തങ്ങളുടെ ആദ്യ രണ്ട് ഗ്രൂപ്പ് ലീഗ് മത്സരങ്ങളിൽ യഥാക്രമം പാകിസ്ഥാനെതിരെ യും ന്യൂസിലാൻഡിനെതിരെ യും പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി . ഇനി പുതിയ ക്യാപ്റ്റൻ നേതൃത്വത്തിൽ വിജയ പ്രതീക്ഷയിലാണ് ആണ് ബി സി.സി ഐ.
ഓസ്ട്രേലിയയിൽ നടക്കുന്ന അടുത്ത ട്വൻറി20 ലോകകപ്പിന് 12 മാസത്തിൽ താഴെ സമയമുണ്ട് . 2023 ൽ ഇന്ത്യ 50 ഓവർ ലോകകപ്പിന് പങ്കെടുക്കും.
കോഹ്ലിയുടെ ദീർഘകാല ഡെപ്യൂട്ടി ആയിരുന്ന രോഹിത് മുഴുവൻ സമയം ചുമതല നൽകുന്നതിനുമുമ്പ് 10 ഏകദിനങ്ങളിലും 19 ട]ന്റി ട്വന്റികളിലും ടീമിനെ നയിച്ചുട്ടുണ്ട്. മുംബൈ ഇന്ത്യൻസിന് നയിച്ച 5 ഐപിഎൽ കിരീടങ്ങൾ ക്യാപ്റ്റനായി തെരഞ്ഞെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു.




