ബേസില്‍ ജോസഫ് സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിന് മലപ്പുറം എഫ്സി, കൊച്ചി എഫ്സി, തൃശൂര്‍ മാജിക്ക് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എന്നീ ടീമുകള്‍ കളത്തിലിറങ്ങി തുടക്കം കുറിച്ചിട്ടുണ്ട്. കാലിക്കറ്റ് എഫ്സിയും തിരുവനന്തപുരം കൊമ്പന്‍സുമാണ് ആറ് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ഇനി കളത്തിലിറങ്ങാനുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടാനൊരുങ്ങുന്ന കാലിക്കറ്റ് എഫ്സി കളി ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഒരു പുതിയ പ്രഖ്യാപനവുമായാണ് ഇപ്പോള്‍ കളം നിറഞ്ഞിരിക്കുന്നത്.

മലയാള നടനും സിനിമാ സംവിധായകനുമായ ബേസില്‍ ജോസഫിനെ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചിരിക്കുകയാണ് കാലിക്കറ്റ് എഫ്സി മാനേജ്മെന്റ്. ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ബേസിലിന്റെ വരവ് ആദ്യ മത്സരത്തിനായി തയ്യാറെടുക്കുന്ന ടീമിന് പുതിയ ആവേശവും ഊര്‍ജവും നല്‍കുമെന്ന കണക്കുകൂട്ടലിലാണ് ആരാധാകരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top