ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ആന്ധ്രാ സ്വദേശിയുടെ മൃതദേഹം തിരൂരില്‍ സംസ്‌കരിച്ചു

തിരൂര്‍:കഴിഞ്ഞ ദിവസം ഭാരതപ്പുഴയില്‍ തിരുന്നാവായ താഴത്തറ കടവില്‍ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ടാഴ്ച മുമ്പ് ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിന് സമീപം കാണാതായ ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി ഫണീന്ദ്രയുടെ(22)യുടേതാണ് ബന്ധുക്കളെത്തി തിരിച്ചിഞ്ഞു

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിലെ അരയിലെ ഏലസ്സാണ് ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ സഹായകമായത്. മൃതദേഹം തിരൂരില്‍ തന്നെ സംസ്‌കരിച്ചു.

ദേശീയ പാത സര്‍വ്വേ ചെയ്യുന്ന കരാര്‍ കമ്പനിയുടെ ജീവനക്കാരനായിരുന്നു മരണപ്പെട്ട യുവാവ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •