Section

malabari-logo-mobile

അര്‍ദ്ധരാത്രി പുറത്തിറങ്ങി റോഡില്‍ നടന്നതിന് ദമ്പതികള്‍ക്ക് ബാംഗ്ലൂര്‍ പൊലീസ് പിഴ ചുമത്തിയതായി പരാതി

HIGHLIGHTS : Bangalore police fined a couple for going out and walking on the road in the middle of the night

കര്‍ണാടകയില്‍ അര്‍ദ്ധരാത്രി തെരുവിലൂടെ നടന്ന ദമ്പതികള്‍ക്ക് പിഴ ചുമത്തി പൊലീസ് നടപടി. ഉദ്യോഗസ്ഥര്‍ ദമ്പതികളില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി റപ്പോര്‍ട്ട്. ഒരു പിറന്നാള്‍ ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസിന്റെ പിങ്ക് ഹൊയ്സാലാ വാഹനത്തിലെത്തിയവര്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കിയത്.

കാര്‍ത്തിക് പത്രി എന്നയാളാണ് വിഷയത്തില്‍ ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ സഹായം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.

sameeksha-malabarinews

കാര്‍ത്തിക് പറയുന്നതനുസരിച്ച് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയായിരുന്നു സംഭവം. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം കാര്‍ത്തികും ഭാര്യയും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി 12.30ഓടെ നടന്നു പോകുമ്പോള്‍ ഒരു പൊലീസ് വാഹനം എത്തി. പൊലീസ് യൂണിഫോമിലുള്ള രണ്ടുപേര്‍ ഇറങ്ങി ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ഫോണുകള്‍ പിടിച്ചുവാങ്ങിയ ശേഷം ചോദ്യം ചെയ്യാന്‍ ആരംഭിച്ചതായി കാര്‍ത്തിക് ആരോപിച്ചു.

11 മണിക്ക് ശേഷം റോഡില്‍ കറങ്ങിനടക്കാന്‍ അനുവാദമില്ലെന്ന് കാണിച്ച് 3000 രൂപ പിഴ ചുമത്തി. പണം നല്‍കാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഭാര്യ കരഞ്ഞു തുടങ്ങിയതോടെ 1000 രൂപ നല്‍കിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!