Section

malabari-logo-mobile

വാരാന്ത്യ കര്‍ഫ്യൂ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ മദ്യവില്‍പ്പന ഉണ്ടായിരിക്കില്ലെന്ന് എക്സൈസ് മന്ത്രി

HIGHLIGHTS : Bangalore Excise Minister says there will be no sale of liquor during weekend curfew

ബെംഗളൂരു: സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പന ഉണ്ടായിരിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ഗോപാലയ്യ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായും മന്ത്രി അറിയിച്ചു. ബെംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരു അടക്കം സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. മദ്യ ഷോപ്പുടമകള്‍ ഇതില്‍ ഇളവ് വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇളവ് നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് സംസ്ഥാന വ്യാപകമായി വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വാരാന്ത്യ കര്‍ഫ്യൂവിന് പുറമെ പോലീസ് നിരോധനാജ്ഞയും പുറപ്പെടിവിച്ചിട്ടുണ്ട്. ജനങ്ങള്‍ കര്‍ഫ്യൂ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാല്‍ പന്ത് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇന്ന് 8449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!