നിലമ്പൂര്‍ നെടുങ്കയത്ത് വിനോദസഞ്ചാരികള്‍ക്ക് അപ്രഖ്യാപിത വിലക്ക്

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കരുളായി നെടുങ്കയത്തേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് വനം വകുപ്പ് നിര്‍ത്തിവെച്ചു.

വേനല്‍ക്കാലത്ത് കാട്ടുതീ തടയാനും, പുഴ മലിനമാകാതിരിക്കാനും വനംവകുപ്പ് ഇങ്ങോട്ടുള്ള പ്രവേശനം വിലക്കാറുണ്ട്. ഇത് സാധാരണ വാര്‍ത്താമാധ്യമങ്ങളിലൂടെ അറിയ്ിപ്പ് നല്‍കിയിട്ടാണ് ചെയ്യാറ്.

എന്നാല്‍ ഇത്തവണ യാതൊരു അറിയിപ്പും നല്‍കാതെ ഇവിടെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് വന്നതോടെ നിരവധി വിനോദസഞ്ചാരികള്‍ ചെറുപുഴ ചെക്ക്‌പോസ്റ്റ് വരെയെത്തി മടങ്ങുന്നത് പതിവായിരിക്കുകായണ്. കഴിഞ്ഞ പണിമുടക്ക് ദിവസങ്ങളില്‍ വളരെയധികം പേര്‍ ഇത്തരത്തില്‍ ഇവിടെയെത്തി മടങ്ങി.

ജനുവരി ഒന്നുമുതലാണ് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഈ നിലമ്പൂരിന്റെ കാടുകളില്‍ അടുത്തദിവസം മാവോയിസ്റ്റ് സാനിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സൂചനയുണ്ട്.

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •